വേർപെടുത്തിയ കാഴ്ചകൾ

Thursday, February 24, 2011

വേഗത്തിലൊരു വര...


സഹപ്രവര്‍ത്തകന്‍  ഈജിപ് ഷ്യന്റെ മുറിയില്‍ ചെന്നപ്പോള്‍ കണ്ട ഈകാഴ്ച  തരക്കേടില്ലാ എന്ന്തോന്നി അവന്‍ ചായ ഇടാന്‍പോയതക്കത്തില്‍ വേഗത്തിലൊന്ന് വരച്ച് വച്ചു..
ജോലിക്കിടയിലേ ഒഴിവ് നേരത്ത് അല്പം കൂടി നന്നാക്കി വരച്ചു.. ആദ്യം മിസ്രിക്ക് തന്നെ കാണിച്ചു കൊടുത്തു.. തന്റെ കോട്ടും ,കൊമ്പാസുമൊക്കെ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ  ആഹ്ലാദം  അവന്റെ മുഖത്ത്, എനിക്കും സന്തോഷം. പോസ്റ്റാം !!.. കിടക്കട്ടെ ശേഖരത്തില്‍...
..................................................................................................................
ന്യു പോസ്റ്റ്,എഡിറ്റ് പോസ്റ്റ്,പബ്ലിഷ് പോസ്റ്റ്വരെ എത്തി കാര്യങ്ങള്‍..

Monday, February 21, 2011

പ്രവാസത്തിനും മുമ്പ്

കുമാരസംഭവം
കാറ്റിനെ കൂസാതെ പാറുമൊരു കൊറ്റിയേ-
തെറ്റാലി കൊണ്ടു ഞാന്‍ എയ്തു വീഴ്ത്തി
തെറ്റുകില്ലാ എനിക്കുന്നമെന്നന്നും ഞാന്‍,
ഊറ്റമില്‍ മനസ്സില്‍ കുടിയിരുത്തി....!




Thursday, February 17, 2011

കൂട്ടായ്മ



“കൂട്ടായ് മ”
കൂട്ടരേ.., കൂട്ടുകാരേ...
ഇതൊരു കൂട്ടായ് മയുടെ കഥ..
കൂട്ടം കൂടി നടക്കുന്നതിനിടക്കാണ്
ആദ്യമായി “കൂട്ടായ് മ”ഫീല്‍ ചെയ്തത്..!
കൂലങ്കുശമായ ആലോചനകള്‍ക്കൊടുവില്‍
തട്ടിക്കൂട്ടിയതാണ് വേറൊരു കൂട്ടായ് മ.....
കുന്നായ് മ, ചേരായ് മ, പോരായ് മ -
വരായ് മ,തന്‍പോരിമ...
ഇതൊക്കെ,
യഥേഷ്ടമങ്ങട്ട് ചേരും പടി ചേര്‍ക്കുക...
കൂട്ടായ് മ  അടുത്തതും തയ്യാര്‍...

-----------------------------------------
ഒട്ടകങ്ങള്‍ നിര നിര നിരയായ്....
കാരക്കമരങ്ങള്‍ വരി വരി വരിയായ്.....
കൂട്ടായ്മകള്‍ കൂട്ടാ..യ്മകളായ് ......
......................................................

Thursday, February 10, 2011

വരപ്പണിക്കാരന്റെ വരകളില്‍നിന്ന്..


എണ്ണച്ചായത്തിലൊരു  പോര്‍ട്രൈറ്റ് വര്‍ക്ക്...


വര വിളംമ്പാനാ ബ്ലോഗ് തുടങ്ങിയത്,വരകൊണ്ട്മാത്രംഒന്നും ബൂലോകം വാഴാം എന്ന് കരുതിയതും പോയത്തം..! അങ്ങനെയാണ് കുറിപ്പയറ്റ് തുടങ്ങിയത്,
അഞ്ച് വെച്ചാ പത്ത് പകരം, പകരത്തിന് പകരം,അതാപയറ്റിന്റെ ഒരു രീതി, അതിലും അടിപതറി, നേരം കമ്മി തന്നേ വില്ലന്‍..! ഖുബ്സ് മുട്ടാതെ നോക്കണ്ടേ...പഴയത് പോസ്റ്റ്ണതും
ബോറഡിപ്പിക്കും, വരതന്നെ ആയിക്കോട്ടെ അടുത്തത്.. അങ്ങനെ കുറച്ച് മുമ്പ് തുടങ്ങിമുടങ്ങിയൊരു പോര്‍ട്രൈറ്റ് ഇന്നുച്ചയുറക്കം മാറ്റിവച്ച് തീര്‍ത്ത് ഒരു ഈറന്‍ പെയ്ന്റിങ്ങ് ആയി പോസ്റ്റുകയാണ്..!
അത് കൊണ്ട് അതും തീര്‍ന്നു ഇതുംതീര്‍ന്നു! ..
വണ്‍.....ടൂ.....ത്രീ.......

Monday, February 07, 2011

വരകവിഞ്ഞപ്പോള്‍......


കൌതുകമേറുമൊരു ഓര്‍മ്മച്ചിത്രം
കൌമാരമെന്നില്‍ വാര്‍ത്തിട്ട ഗാത്രം
തട്ടം തലോടി പറത്തുന്ന തെന്നലില്‍
മുട്ടൊളമെത്തും കറുത്തകൂന്തല്‍ !..
ചിറ്റിട്ട കാതിലെ പൂപ്പതി ച്ചോപ്പില്‍
കാറ്റിലാടും പോലെ  *മാസമ്പറ!...
മിന്നെലെറിഞ്ഞു കൊണ്ടാ കഴുത്തില്‍
ഒട്ടിക്കിടക്കുന്നു *കൊരലാരവും!..
ചൊങ്കിലാ മാറത്ത് കാപ്പവന്‍ കോര്‍ത്തതും
ചങ്കേലസ്സും ചേര്‍ന്നതെന്തു ചന്തം!
കെങ്കേമമാണാ കരങ്ങളില്‍ പൊന്‍ വള
കൈവിരലോരോന്നിലും മോതിരം,
അരയിലഴകാര്‍ന്ന് വട്ടം പിടിയ്ക്കുമാ
വെള്ളിയരഞ്ഞാണില്‍ കല്ലൊളിയും,
വെണ്മയോലും വെള്ളക്കാച്ചി തന്‍ കാന്തിയില്‍
അലസമായി അതിലേറെ ആനന്ദമായ്..
ഊര്‍ന്നിറങ്ങുന്നപോല്‍ ചേരാതെ നില്‍ക്കുന്ന
വെള്ളി*ത്തൊരടിനും ശോഭയേറെ..

 -------------------------------------------------------
*മാസം മ്പറ = ചന്ദ്രക്കലയുള്ള  തൂങ്ങുന്ന കര്‍ണ്ണാഭരണം (മാസം പിറ)
*കൊരലാരം = കുരല്‍ഹാരം.
*തൊരട് =  ഒരു അരയാഭരണം
-------------------------------------------------------------




Friday, February 04, 2011

സന്ധ്യാവന്ദനം





സന്ധ്യാവന്ദനം

മിനാരങ്ങൾ കൂമ്പിയ നളിനം കണക്കെ
മണലാഴി അലകളിളക്കാതെ നില്ക്കെ
മഗ് രിബിൻ ചെന്തട്ട മറവിലൊരു വദനം
മശ് രിഖിൽ എഴുവര്‍ണ്ണ മഴവില്‍ കമാനം
മാനം മനോഹരം ചേതോഹരം മനം
മന്നവന്‍ തന്നുടെ മായാവിലാസം


Wednesday, February 02, 2011

പോസ്റ്റാനൊരു പോസ്റ്റ്..!

ഹുസ് നുൽ ജമാൽ

വട്ടുള്ള അറബികൾ
*മാശും തരീഖിലൂ-
ടൊറ്റയ്ക്ക് ഞാനും‌
നടന്നു മൌനം!.

ജപമാല വീശിയോരോന്ന്
കൊറിച്ചവർ
പാറുന്നു കാറിലും
കാറാതെയും.!

*ബക്കാല പലതും
കടന്നു ഞാൻ നോക്കവെ
ബഹളങ്ങളൊക്കെയും
ദൂരെയിപ്പോൾ!

കണ്ടിരു നയനങ്ങള്‍
ഉടലൊരു സത്വം പോൽ
ഇരുകൈയ്യിൽ കീസിലെ
പാമ്പേഴ്സും *ഖുബൂസും
മൂക്കിന്റെ താഴെയാ
ചുണ്ടിൻ *മകാനിലായ്
*അല്കിന്റെ നുരയൊന്നു
വീർത്തു പൊട്ടി
ഹീലിട്ട ഫീലേതുമില്ലാതെ
*കോയീസായ്
മന്ദമായ് എന്തൊരു
ചന്തമാണാനട!
------------------------------------------------------------------------------------------------
*മാശും തരീഖിലൂടെ = നടക്കുന്ന വഴിയിലൂടെ/*ബക്കാല =പലചരക്ക്കട /
*ഖുബൂസും = അറബിറൊട്ടി / *മകാനിലായ് = സ്ഥാനത്തായ് / *അല്കിന്റെ = ച്യുയിംഗത്തിന്റെ
*കോയീസായ് =നന്നായി (പിന്നെ ഞാനൊരു മലയാളിയാ‍ണ്..!)
--------------------------------------------------------------------------------------------------
ജാമ്യാപേക്ഷ.,
       അക്രമാദിത്യന്‍ പതിവുപോലെ മാറാപ്പഴിച്ച്  ഒരുപോസ്റ്റുമിറക്കി ഫൂലോഗം ലച്ചിയമാക്കി നടക്കവെ മൊബൈലിലൊരു സന്ദേശത്തിന്റേ മണിഗീതം , സെല്‍ഫോണിന്റെ സ്ക്രീനിലെ കുഞ്ഞക്ഷരങ്ങള്‍ ഇങ്ങനെ..
 കാലം 1985,
പ്രവാസത്തിന്റെ പരീക്ഷണഘട്ടം,നിക്കാമയും നടക്കാമയുമായ പച്ചപുസ്തകം കരഗതമായിട്ടേയുള്ളു, കൂട്ട്മുറിയാന്മാരായ കുടുംബനാഥരുടേ കുനിഞ്ഞ് കൂടിയുള്ള കത്തെഴുത്ത് രാവുകളില്‍ നാലന്‍ഞ്ച് പേര്‍ വട്ടത്തിലും,നീളത്തിലും വലിച്ച് തള്ളുന്ന നാടന്‍ ബീഡിമുതല്‍ മൂന്നഞ്ച് (നഞ്ച്= വെഷം) വരെയുള്ളബ്രാണ്ട് വൈവിദ്ധ്യങ്ങളുടെ ധൂമശേഖരത്തില്‍ വീര്‍പ്പ് മുട്ടുമ്പോള്‍ എങ്ങിനെ ഞാനും എഴുതാതിരിയ്ക്കും!?. ഞാനും എഴുതി കണ്ണില്‍ കണ്ടതൊക്കെ,ഓലെന്നെ ഒരുവലിക്കാരനുമാക്കി!
അവസാനം വലിനിര്‍ത്താന്‍ വേണ്ടി വരയും വായനയുമൊക്കെ നിര്‍ത്തിയ വീരചരിതം എന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമേ അറിയൂ..

       നഗ്നകാലികളുടെ നാട്ടില്‍നിന്നും വന്ന (അന്നൊന്നും എന്റെകാലില്‍ ആരുടെ ലൂനാറ് എന്ന്തീരുമാനിച്ചിട്ടില്ല) എനിയ്ക്ക് ഹൈഹീലേറിയമങ്കയുടെ കീസാപ്പുമായുള്ള ഗമനം കണ്ടപ്പോള്‍ ഹാര്‍ഡ് മനസില്‍  ഓട്ടൊ സേവായ ഒരുചിന്ന ചിത്രം പുകമുറിയില്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവിച്ചതാണുആദ്യം കാണുന്ന മുറിവരികള്‍!!.

        പോസ്റ്റിനെക്കാളും ബല്യ വിവരണം ! കൊളമാക്കണ്ട !  എന്നും പറഞ്ഞ് നല്ലപാതി..
ആറ്മണിച്ചാ‍യയും  വച്ച് പോയത് അറിഞ്ഞില്ല !

         വീടും,നടന്ന് കണ്ടനാടും,നിലമ്പൂരും,പഠിക്കാന്‍ വേണ്ടിക്കണ്ട കൊറച്ച് കോഴിക്കോടുമല്ലാതെ ഈഊരുതെണ്ടാത്തവന്റെ ഭാണ്ഡത്തില്‍ ഇതില്പരം മറ്റെന്തുണ്ടാവാന്‍..!?.